Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വയനാട് പുനർനിർമാണത്തിന് കേന്ദ്ര സഹായം വൈകുന്നു; കെ രാജൻ വീണ്ടും പ്രധാനമന്ത്രിയെ സമീപിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: വയനാട് പുനർനിർമാണത്തിന് കേന്ദ്ര ധനസഹായത്തിൽ കേരളത്തോടുള്ള അവഗണന വ്യക്തമാണ് എന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അറിയിച്ചു. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ അതി തീവ്രസ്വഭാവമുള്ള ദുരന്തമായി അംഗീകരിക്കണമെന്ന ശുപാർശ ചെയ്തിട്ടും കേന്ദ്രം അംഗീകരിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സാമൂഹ്യ മാധ്യമങ്ങളിൽ കേരളത്തിന് 260 കോടി രൂപ ലഭിച്ചതെന്ന് പ്രചരിച്ചുവരുന്നതായി മന്ത്രി പറഞ്ഞു. എന്നാൽ 250.56 കോടി മാത്രം കേന്ദ്രം അംഗീകരിച്ചതായാണ് ഔദ്യോഗിക വിവരം. 1202 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയപ്പോൾ പോലും ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിച്ചില്ല. പുനർനിർമാണത്തിന് അപേക്ഷിച്ച 2000 കോടിയിൽ വെറും 260 കോടി ലഭിച്ചത് കേരളത്തോടുള്ള അവഗണനയാണ് എന്ന് അദ്ദേഹം വിലയിരുത്തി.

ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാനുള്ള നടപടിയും സ്വീകരിച്ചില്ല. കോടതി വിധി വന്നിട്ടും കേന്ദ്രം അതിന് മറുപടി നൽകാത്തതിനാൽ സംസ്ഥാനത്തെ വീണ്ടും അപമാനിക്കുന്നതായും രാജൻ പറഞ്ഞു. ത്രിപുരയിലെ ദുരന്തത്തിന് മുൻകരുതലായി സഹായം അനുവദിച്ചതുമായി താരതമ്യപ്പെടുത്തിയാണ് കേരളത്തിന്‍റെ അവഗണന വ്യക്തമാകുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

വയനാട് കേന്ദ്ര ധനസഹായവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കുകയും, വീണ്ടും പ്രധാനമന്ത്രിയെ സമീപിക്കുകയും എംപിമാരോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer