Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നീറ്റ് യുജി പരീക്ഷയിൽ മാറ്റത്തിന് കേന്ദ്ര സർക്കാർ; ഉയർന്ന പ്രായപരിധി വന്നേക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയിൽ അടുത്തവർഷം മുതൽ അടിമുടി മാറ്റങ്ങളോടെ നടത്താനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ. പരീക്ഷയിൽ ഉയർന്ന പ്രായപരിധി ഏർപ്പെടുത്തുന്നതിന് നിർദ്ദേശങ്ങൾ പരിഗണിക്കുന്നതിനൊപ്പം, ഒരു വിദ്യാർത്ഥി എത്ര തവണ പരീക്ഷ എഴുതാം എന്നതിലും നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ചർച്ചകൾ നടക്കുന്നു.

ഇതുമായി ബന്ധപ്പെട്ട് ഏകീകൃത എൻജിനീയറിങ്-മെഡിക്കൽ പ്രവേശന പരീക്ഷയുടെ ആശയവും കേന്ദ്രം പരിശോധിച്ചു വരികയാണെന്ന് റിപ്പോർട്ട്. എൻടിഎ നേരത്തേ തന്നെ നീറ്റ് UG അടുത്തവർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ പരീക്ഷ എഴുതാൻ 17 വയസ്സ് എന്നത് മാത്രമാണ് പ്രധാന നിബന്ധന, പ്രായപരിധിയോ, പരീക്ഷാ തവണകളോ നിയന്ത്രണം ഇല്ല. കേന്ദ്രം നിയോഗിച്ച വിദഗ്ധ കമ്മിറ്റികൾ ഇതിനകം തന്നെ പുതിയ നിർദ്ദേശങ്ങൾ തയ്യാറാക്കി മുന്നോട്ടുവച്ചിട്ടുണ്ട്.

അതേസമയം, മഹാരാഷ്ട്രയിൽ നടന്ന നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ നാലുപേർ കസ്റ്റഡിയിലായി. രക്ഷിതാക്കൾ പണം നൽകി ചോദ്യപേപ്പർ വാങ്ങിയതായി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer