Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൂത്താട്ടുകുളം നഗരസഭയിൽ നാളെ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പ്; സിപിഎം വിമത കലാ രാജു യുഡിഎഫ് സ്ഥാനാർത്ഥി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: അവിശ്വാസ പ്രമേയത്തിലൂടെ എൽഡിഎഫിന് ഭരണം നഷ്ടമായ കൂത്താട്ടുകുളം നഗരസഭയിൽ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് നാളെ തെരഞ്ഞെടുപ്പ്. സി പി എം അംഗമായി വിജയിച്ച ശേഷം കോൺഗ്രസ് പക്ഷത്തേക്ക് കൂറുമാറിയ വിമത കലാ രാജുവാണ് യു ഡി എഫ് ചെയർപേഴ്സൺ സ്ഥാനാർത്ഥി. കഴിഞ്ഞ മാസം നടന്ന അവിശ്വാസ വോട്ടെടുപ്പിലാണ് നഗരസഭയിൽ എൽ ഡി എഫിന് ഭരണം നഷ്ടമായത്. അവിശ്വാസ വോട്ടെടുപ്പിൽ നിന്ന് എൽ ഡി എഫ് വിട്ടുനിന്നിരുന്നു. എന്നാൽ 13 അംഗങ്ങൾ അവിശ്വാസത്തെ പിന്തുണച്ചതോടെ എൽ ഡി എഫിന് ഭരണം നഷ്ടമായി.

എൽ ഡി എഫ് പക്ഷത്ത് നിന്ന് തെറ്റിപ്പിരിഞ്ഞ കലാ രാജു അവിശ്വാസ വോട്ടെടുപ്പിൽ പങ്കെടുത്ത് യു ഡി എഫിന് അനുകൂലമായി വോട്ട് ചെയ്തു. കലാ രാജു വിപ്പ് ലംഘിച്ചുവെന്ന് എൽ ഡി എഫ് അംഗങ്ങൾ വാദിച്ചെങ്കിലും വാരണാധികാരി ഈ വാദം തള്ളി. കലാ രാജുവിന് പുറമെ സ്വതന്ത്ര അംഗവും അവിശ്വാസ വോട്ടെടുപ്പിൽ യു ഡി എഫിനെ അനുകൂലിച്ചിരുന്നു. അങ്ങനെ എൽഡിഎഫിന് ഭരണം നഷ്ടമാവുകയായിരുന്നു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer