മൂവാറ്റുപുഴ: ഓണാഘോഷ പരിപാടികളുടെ ഭാഗമായി വാഹനങ്ങളില്‍ അപകടകരമായ യാത്രയുമായി വിദ്യാര്‍ഥികള്‍. മുവാറ്റുപുഴ ഇലാഹിയ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് വാഹനത്തില്‍ അപകടകരമായി യാത്ര ചെയ്തത്. കെഎസ്ആര്‍ടിസി ബസ് വാടകയ്ക്കും എടുത്തായിരുന്നു വിദ്യാര്‍ഥികളുടെ ഓണാഘോഷം. ഈ ബസിന്റെ ചവിട്ടുപടിയിലും ജനലുകളിലും ഇരുന്നും നിന്നുമൊക്കെയായിരുന്നു വിദ്യാര്‍ഥികളുടെ സാഹസയാത്ര.
മുന്നിലും പിന്നിലുമായി പോകുന്ന വാഹനങ്ങളുടെയും ഡോറുകളിലും മറ്റും വിദ്യാര്‍ഥികള്‍ ഇരിക്കുന്നതുമായ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വിവാഹം, വിനോദസഞ്ചാരം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് കെഎസ്ആര്‍ടിസിയുടെ ബസുകള്‍ വാടകയ്ക്ക് എടുക്കാൻ സാധിക്കും. എന്നാല്‍, ഒരു കോളെജിന്റെ ഓണാഘോഷത്തിനായി ഇത്തരത്തില്‍ ബസ് വാടകയ്ക്ക് എടുക്കുന്നത് അപൂർവമായി നടക്കുന്ന ഒന്നാണ്. കെഎസ്ആര്‍ടിസി ബസില്‍ ഇത്തരം നിയമലംഘനങ്ങള്‍ ഉണ്ടായത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.




