തൃശ്ശൂർ: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.മൂതിര്‍ന്ന അംഗം എം.ആര്‍.രാമചന്ദ്രന്‍ വരണാധികാരി ചാലക്കടി ടിഎസ്ഒ കുടിയായ ടി.ജെ.ആശ സത്യ വാപചകം ചൊല്ലി കൊടുത്തു.
തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട സുനില്‍ കെ .മേനോന്‍,ആശ ജെയ്‌സണ്‍,ഓമന രവി,പ്രിയ വിനയന്‍, ജിനി ഡെവീസ്,സച്ചന്‍ രാജ, ലിജി അനില്‍കുമാര്‍, എം,ഡി.വര്‍ഗ്ഗീസ്സ ജിനി പൗലോസ്, ഷാജു വല്ലുത്തുകാരന്‍, തുടങ്ങിയ യുഡിഎഫ് അംഗങ്ങളും എല്‍ഡിഎഫ് അംഗങ്ങളായ ലിജോ ജോസ്, കെ.കെ.റിജേഷ് സൗമ്യ ഷിബു, ലിജോ ജോസ് തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
സത്യപ്രതിജ്ഞക്ക് ശേഷം യുഡിഎഫ് അംഗങ്ങള്‍ ബ്ലോക്ക് ഓഫീസിന് മുന്‍വശത്തെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും യുഡഎഫ് ഭരണ സമിതിയംഗങ്ങള്‍ നടത്തി. ആദ്യം നടന്ന യോഗത്തില്‍ മുതിര്‍ന്ന അംഗം കെ.ആര്‍ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു,.
വരണാധികാരി ടി.ജെ.ആശ, ബ്ലോക്ക് സെക്രട്ടറി തുടങ്ങിയവര്‍ സംസാരിച്ചു. 27 തീയതി രാവിലെ പത്തരക്ക് ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പും, ഉച്ചതിരിഞ്ഞ് 2.30ന് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു,.










