Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചാലക്കുടി ലയൺസ് ക്ലബ്ബിന്റെ  ക്രിസ്മസ്– ന്യൂ ഇയർ ആഘോഷം നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി ലയൺസ് ക്ലബ്ബിന്റെ രണ്ടാം വൈസ് ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും ക്രിസ്മസ്– ന്യൂ ഇയർ ആഘോഷവും നടത്തി ചാലക്കുടി ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2025–26 വർഷത്തെ രണ്ടാം വിഡി ജി ഔദ്യോഗിക സന്ദർശനവും ക്രിസ്മസ്– ന്യൂ ഇയർ ആഘോഷവും ചാലക്കുടി ലയൺസ് ക്ലബ് ഹാളിൽ നടന്നു.

ആഘോഷങ്ങളുടെ ഭാഗമായി പരിയാരം ആശ്രയഭവനിൽ പോയി കേക്ക് വിതരണം നടത്തുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് ചാലക്കുടി ടൗണിലൂടെ സമാധാന പ്രദക്ഷിണം നടന്നു.

ഔദ്യോഗിക ചടങ്ങിന്  പ്രോഗ്രാം ചെയർമാൻ ബിജു പെരേപ്പാടൻ സ്വാഗതം ആശംസിച്ചു. ട്രഷറർ പീറ്റർ വി.സി പതാകവന്ദനം നടത്തുകയും ലോകസമാധാനത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു. ക്ലബ് പ്രസിഡന്റ് അഡ്വ. ഡോ. ജോർജ് കോലഞ്ചേരി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ കെ. എം. അഷ്റഫ് (രണ്ടാം വൈസ് ഡിസ്ട്രിക്ട് ഗവർണർ, 318ഡി) ഉദ്ഘാടനം നിർവഹിച്ചു. സമൂഹസേവന രംഗത്ത് ചാലക്കുടി ലയൺസ് ക്ലബ്ബ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

പരിപാടിയുടെ ഭാഗമായി നഗരസഭാ കൗൺസിലർമാരായി തെരഞ്ഞെടുക്കപ്പെട്ട ചാലക്കുടി ലയൺസ് കുടുംബാംഗങ്ങളായ വി. ജെ. ജോജി, ലിജി ജോജി, കോട്ടാട്ട് ലയൺസ് ക്ലബ് പ്രസിഡന്റ് ബിൽഫി ജോർജ് എന്നിവരെ ആദരിച്ചു. തുടർന്ന് കരോൾ ഗാനാലാപനവും നടന്നു. സാജു ആന്റണി പത്താടൻ , ജോർജ് ഡി ദാസ് , ഹാരി ജെ. മാളിയേക്കൽ , കെ. കെ. ജോൺസൺ , ജോസ് മൂത്തേടൻ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ജോബി എം. ജെ. നന്ദി അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer