സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ചാലക്കുടി നഗരസഭ ഹരിത മാതൃക പോളിംങ്ങ് ബൂത്ത് വേറിട്ട കാഴ്ചയാവുന്നു

തൃശ്ശൂർ: ചാലക്കുടി നഗരസഭയൊരുക്കിയ ഹരിത മാതൃക പോളിംങ്ങ് ബൂത്ത് വേറിട്ട കാഴ്ചയാവുന്നു. ചാലക്കുടി ബോയിസ് ഹൈസ്‌ക്കുളിലാണ് ചാലക്കുടി നഗരസഭയിലെ ഹരിത ബൂത്തൊരുക്കിയിരിക്കുന്നത്. പോളിംങ്ങ് സ്‌റ്റേഷനിലെത്തുന്ന വോട്ടര്‍മാര്‍ക്ക് ഫോട്ടോ എടുക്കാന്‍ സെല്‍ഫി പോയിന്റ് വരെ ഒരുക്കിയിട്ടുണ്ട് ഹരിത ബൂത്തില്‍. ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ഓരോ ഹരിത ബൂത്ത് നിര്‍മ്മിക്കണമെന്നാണ് ശുചിത മിഷന്റെ നിര്‍ദ്ദേശം. ഇവിടെ തെങ്ങിന്റെ പച്ചയോല മെടഞ്ഞാണ് മേല്‍ക്കുരയും വശങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്.

സ്‌ക്കൂള്‍ ഗേറ്റില്‍ ഹരിത ബൂത്തിലേക്ക് സ്വാഗതം ആശംസിക്കുന്ന പച്ച ഓലയില്‍ എഴുത്തിയ ബോര്‍ഡും,പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളും എല്ലാം ചെറിയ പോസ്റ്ററുകളായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പികളും മറ്റും നിക്ഷേപിക്കാന്‍ മുള കൊണ്ട് ഉണ്ടാക്കിയ കുപ്പി മോഡല്‍ തൊട്ടിയും ഇവിടെയുണ്ട്. ഹരിത ബുത്തില്‍ കടന്നു ചെന്നാല്‍ ഒരു പോളിംങ്ങ് സ്‌റ്റേഷനില്‍ ഉണ്ടാക്കുന്ന 3 പോളിംങ്ങ് ഓഫീസര്‍ ഇരിക്കുന്ന സ്ഥലം,പ്രീസിഡിംങ്ങ് ഓഫീസറുടെ ഇരുപ്പിടം,കടലാസ് കൂടില്‍ മറച്ച് വോട്ടിംങ്ങ് മെഷിനും ഒരുക്കിയിട്ടുണ്ട്.

ഹരിത ബൂത്തിനോട് ചേര്‍ന്നാണ് കുരുത്തോല കൊണ്ട് ആകര്‍ഷണമായി നിര്‍മ്മിച്ചിരിക്കുന്ന സെല്‍ഫി പോയിന്റും എല്ലാം ഏവരുടേയും ശ്രദ്ധയാകര്‍ഷിക്കും. ചാലക്കുടി നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടേയും, ജീവനക്കാരുടേയും രണ്ട് ദിവസത്തെ കഠിന പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഹരിത ബൂത്ത് ഇത്ര മനോഹമരമാക്കി നിര്‍മ്മിക്കുവാന്‍ സാധിച്ചത്. നഗരസഭ സെക്രട്ടറി കെ.പ്രമോദ്,സിറ്റി ക്ലീനിങ്ങ് മാനേജര്‍ ജോണ്‍ ദേവസ്യ, സ്‌പെഷ്യല്‍ ഗ്രേഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഡിജി ടി.ഡി, ജോസഫ് തോമാസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് വണ്‍ ഹരീഷ് പി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷാലി വി ദാസ്,പ്രസീജ ബി, സുമിത ആര്‍.ഐ, സിനോ മരിയ, സജീഷ് പി.എസ്,. ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥരായ പി.എം.കീര്‍ത്തന,എം.എസ്.സോണിയ എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യ വിഭാഗം ജീവനക്കാരും ചേര്‍ന്നാണ് ഹരിത ബൂത്തൊരുക്കിയിരിക്കുന്നത്.

കുരുത്തോല കൊണ്ട് അലങ്കാര പണികളും കൂടിയായപ്പോള്‍ ഹരിത ബൂത്ത് കാണുവാന്‍ വേറിട്ട ചന്തമായി.പനയോല ബോര്‍ഡ് പോലെ വെച്ച് അതിലാണ് സന്ദേശങ്ങള്‍ എഴുതി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വാര്‍ഡ് 24 മൂന്‍സിപ്പല്‍ ഓഫീസ് വാര്‍ഡും,വാര്‍ഡ് 25 ഐടിഐ വാര്‍ഡിലെ ബൂത്തുകളാണ് ഈ പോളിംങ്ങ് സ്‌റ്റേഷനില്‍ തയ്യാറാക്കിയിരിക്കുന്നത്.ഈ വാര്‍ഡില്‍ നിന്ന് വോട്ടു ചെയ്യാന്‍ എത്തുന്നവര്‍ക്കുമായാണ് ഈ വേറിട്ട കാഴ്ചയൊരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement