സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ചങ്ങനാശ്ശേരി അതിരൂപത 27-ാമത് ബൈബിള്‍ കണ്‍വന്‍ഷന്‍18 മുതല്‍ 22 വരെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന ഇരുപത്തിയെഴാമത് ബൈബിള്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി പതിനെട്ടു മുതല്‍ ഇരുപത്തിരണ്ടു വരെ എസ്ബി കോളജ് മൈതാനത്തെ മാര്‍ ജോസഫ് പവ്വത്തില്‍ നഗറില്‍ നടക്കും. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്. ദിവസവും ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക്‌ ജപമാല, നാലരയ്ക്ക്  വിശുദ്ധ കുര്‍ബാന, അഞ്ചരയ്ക്ക് ഗാനശുശ്രൂഷ, ആറിന് വചനപ്രഘോഷണം, ആരാധന എന്നീ ശുശ്രൂഷകള്‍ നടക്കും.

പതിനെട്ടിനു വൈകുന്നേരം നാലരയ്ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പത്തൊൻപതിന് മാര്‍ ജേക്കബ് മുരിക്കന്‍, ഇരുപതിന് ഷംഷാബാദ് സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത്, ഇരുപത്തിയൊന്നിനു ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം, ഇരുപത്തിരണ്ടിന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.

കൂടാതെ ഇരുപതിന് രാവിലെ പത്തിന് സീനിയര്‍ സിറ്റിസണ്‍സ് സംഗമവും ഇരുപത്തിരണ്ടിന് രാവിലെ ഒമ്പതിന് യുവജന സംഗമവും നടക്കും. കണ്‍വന്‍ഷന്‍റെ വിജയത്തിനായി അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്‍റണി എത്തയ്ക്കാട്ട്, ബൈബിള്‍ അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, ബൈബിള്‍ അപ്പൊസ്തലേറ്റ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. ആന്‍റണി കാച്ചാംകോട്, എസ്ബി കോളജ് പ്രിന്‍സിപ്പല്‍ ഫാ. ടെഡി കാഞ്ഞൂപ്പറമ്പില്‍, കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, ഫൊറോന വികാരിമാരായ ഫാ. ജേക്കബ് ചീരംവേലില്‍, ഫാ. സെബാസ്റ്റ്യന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.