കണ്ണൂർ: കണ്ണൂർ കല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രോത്സവത്തിൽ ചെഗുവേരയുടെ കൊടിയും വിപ്ലവ ഗാനവും. ഉത്സവത്തിന്റെ ഭാഗമായ ഘോഷയാത്രക്കിടെയാണ് സിപിഐഎം പ്രവർത്തകർ ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉയർത്തിയത്.
ഇതിനു മുൻപ് സമാനമായി രീതിയിൽ കടയ്ക്കലും കോട്ടുക്കലിലും പിന്നീട് കൊല്ലത്തും ഇത്തരത്തിൽ രാഷ്ട്രീയ പാർട്ടികളുടെ പേരിൽ കൊടിയും വിപ്ലവഗാനങ്ങളും ഗണഗീതവുമെല്ലാം ഉയർന്നിരുന്നു. തുടർന്ന് അതിന്റെ കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കണ്ണൂരിലും ക്ഷേത്രത്തിൽ ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉയർത്തിയത്.






