സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കൊല്ലം-പുനലൂർ-ചെങ്കോട്ട പാതയിലൂടെ ചെന്നൈ സ്പെഷ്യൽ അവധിക്കാല തീവണ്ടി നാളെ മുതൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പുനലൂർ: കൊല്ലം-പുനലൂർ-ചെങ്കോട്ട പാതയിലൂടെ അനുവദിച്ച ചെന്നൈ താംബരം-കൊച്ചുവേളി അവധിക്കാല സ്പെഷ്യൽ തീവണ്ടി വ്യാഴാഴ്ച സർവീസ് തുടങ്ങും. ജൂൺ 29 വരെ ആഴ്ചയിൽ രണ്ടുദിവസമാണ് സർവീസ്. ആകെയുള്ള 16 കോച്ചുകളിൽ 14 തേർഡ് എ.സി. ഇക്കണോമി കോച്ചുകളുമായി ഓടുന്ന സർവീസ് ചെങ്കോട്ട പാത ബ്രോഡ്‌ഗേജായശേഷം തിരുവനന്തപുരത്തുനിന്നു ചെന്നൈക്കുള്ള ആദ്യ സർവീസാണ്.വ്യാഴം, ശനി ദിവസങ്ങളിൽ താംബരത്തുനിന്നു കൊച്ചുവേളിക്കും വെള്ളി, ഞായർ ദിവസങ്ങളിൽ കൊച്ചുവേളിയിൽനിന്നു താംബരത്തേക്കുമാണ് സർവീസ്. കൊച്ചുവേളിക്കുള്ള സർവീസ് രാത്രി 9.40-ന് താംബരത്തുനിന്നു പുറപ്പെടും.

പിറ്റേദിവസം ഉച്ചയ്ക്ക് 1.40-ന് കൊച്ചുവേളിയിലെത്തും. താംബരത്തിനുള്ള സർവീസ് ഉച്ചയ്ക്ക് 3.35-ന് കൊച്ചുവേളിയിൽനിന്നു പുറപ്പെടും. പിറ്റേദിവസം രാവിലെ 7.35-ന് താംബരത്തെത്തും. കൊച്ചുവേളിയിൽനിന്ന്‌ 1,335 രൂപയും കൊല്ലത്തുനിന്ന്‌ 1,275 രൂപയും കൊട്ടാരക്കരയിൽനിന്ന്‌ 1250 രൂപയും പുനലൂരിൽനിന്ന്‌ 1,220 രൂപയുമാണ് താംബരത്തേക്കുള്ള ടിക്കറ്റ് നിരക്ക്.തീവണ്ടിയെത്തുന്ന പ്രധാന സ്റ്റേഷനുകളും സമയവും (താംബരം-കൊച്ചുവേളി ട്രെയിൻ നമ്പർ: 06035): ചെങ്കൽപ്പേട്ട്-രാത്രി 10.08. വില്ലുപുരം-11.40.

സിപിഐഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകരുത്’;ജോസ് കെ മാണിക്ക് ക്ഷണവുമായി കോണ്‍ഗ്രസ് മുഖപത്രം

തിരുച്ചിറപ്പള്ളി-പുലർച്ചെ 2.20. മധുര-4.45. ശിവകാശി-6.08. രാജപാളയം-6.35. തെങ്കാശി-8.15. ചെങ്കോട്ട-8.40. തെന്മല-10.05. പുനലൂർ-11.10. ആവണീശ്വരം-11.29. കൊട്ടാരക്കര-11.43. കുണ്ടറ-11.58. കൊല്ലം-12.20. കൊച്ചുവേളി-1.40.(കൊച്ചുവേളി-താംബരം ട്രെയിൻ നമ്പർ- 06036): കൊല്ലം-വൈകീട്ട് 4.40. കുണ്ടറ-4.58. കൊട്ടാരക്കര-5.12 ആവണീശ്വരം-5.24 പുനലൂർ-5.40. തെന്മല-6.25. ചെങ്കോട്ട-രാത്രി 7.55. തെങ്കാശി-8.23. രാജപാളയം-9.28. ശിവകാശി-9.55. മധുര-11.15. തിരുച്ചിറപ്പള്ളി-പുലർച്ചെ 1.45. വില്ലുപുരം-4.48. ചെങ്കൽപ്പേട്ട്-6.23.

കൂടുതൽ സൗകര്യങ്ങളും സുരക്ഷിതത്വവുമുള്ള ലിങ്ക് ഹോഫ്മാൻ ബുഷ് (എൽ.എച്ച്.ബി.) കോച്ചുകളുമായാണ് തീവണ്ടി സർവീസ് നടത്തുന്നത്. കൊല്ലം-ചെങ്കോട്ട പാതയിൽ ആദ്യമായാണ് സാധാരണ സർവീസിൽ എൽ.എച്ച്.ബി.കോച്ചുകൾ ഉപയോഗിക്കുന്നത്. ഐ.ആർ.സി.ടി.സി. ടൂറിസ്റ്റ് സ്പെഷ്യൽ സർവീസിൽ ഈ കോച്ചുകൾ നേരത്തേ ഉപയോഗിച്ചിട്ടുണ്ട്.കൊല്ലം-ചെങ്കോട്ട പാത മീറ്റർഗേജായിരുന്ന കാലത്ത് ഇതുവഴി തിരുവനന്തപുരം-ചെന്നൈ തീവണ്ടികൾ സർവീസ് നടത്തിയിരുന്നു. അരനൂറ്റാണ്ടിനുശേഷമാണ് ഈ സർവീസ് പുനരാരംഭിക്കുന്നത്. പത്തുകൊല്ലംമുമ്പ്‌ പാത ബ്രോഡ്‌ഗേജായതുമുതൽ കൊല്ലത്തുനിന്നു ചെങ്കോട്ട പാതവഴി ചെന്നൈക്ക്‌ പ്രതിദിന എക്സ്‌പ്രസ് സർവീസ് നടത്തുന്നുണ്ട്.

Tags :

Recent News

Advertisement