ആലപ്പുഴ: കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയാണ് ചടങ്ങിൽ അധ്യക്ഷത വഹിച്ചത്. കൂടാതെ രാവിലെ മുതൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്‌കാരവും സ്കൂളിൽ അരങ്ങേറി.
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇന്ന് 10 ന് പ്രവേശനോത്സവം നടന്നു. അതേസമയം ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്ന് അവധിയാണ്. കൂടാതെ ഈ അധ്യയന വര്ഷം മുതലാണ് സ്കൂളുകളിലെ പുതിയ സമയക്രമവും നടപ്പാക്കുന്നത്. വെള്ളി ഒഴികെയുള്ള ദിവസങ്ങളിലാണ് ഈ സമയമാറ്റം.






