പത്തനംതിട്ട: ആഗോള അയ്യപ്പസംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രാവിലെ ഒൻപതരയോടെയാണ് മുഖ്യമന്ത്രി സംഗമവേദിയിൽ എത്തിയത്. തന്ത്രി സംഗമത്തിന് തിരി തെളിയിച്ചു. ദേവസ്വം മന്ത്രി വി. എൻ. വാസവൻ മുഖ്യമന്ത്രിയെ സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ കാറിലൂടെയാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സംഗമവേദിയിലെത്തിയത്.
പതിനൊന്നരയോടെ ഉദ്ഘാടനം സെഷൻ ആരംഭിച്ചത് . രാവിലെ ആറുമണി മുതലാണ് രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ഭക്തർ ഇതിനോടകം തന്നെ പമ്പാതീരത്തെത്തിയിട്ടുണ്ട്. പ്രദേശത്തുടനീളം കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഉദ്ഘാടനത്തിന് ശേഷം മൂന്ന് സെഷനുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട ചർച്ച ജയകുമാർ ഐ.എ.എസ്.യുടെ നേതൃത്വത്തിൽ നടക്കും. ഏകദേശം 3,000-ത്തിലധികം പേർ ഇന്നത്തെ സംഗമത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.






