കോട്ടയം: കിഫ്ബി വഴി പതിനായിരം കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ കേരളം കൈവരിച്ച നേട്ടം ലോകശ്രദ്ധ ആകര്‍ഷിക്കുന്നതാണെന്നും, ലോകം തന്നെ അതിശയിക്കുന്നരീതിയില്‍ അപൂര്‍വ്വ രാജ്യങ്ങള്‍ മാത്രം സ്വന്തമാക്കിയ അതിദാരിദ്ര്യ മുക്തം എന്ന നേട്ടം കേരളം സ്വന്തമാക്കിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വര്‍ഗ്ഗീയ സംഘര്‍ഷമില്ലാത്ത നാടാക്കി കേരളത്തെ മാറ്റി, എല്ലാത്തരം വര്‍ഗീയതയേയും ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് സര്‍ക്കാരിന്നുള്ളത്. അതുകൊണ്ടുതന്നെ വര്‍ഗീയതയോട് ഒട്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാട് നമ്മള്‍ സ്വീകരിച്ചു. ഒരു വര്‍ഗ്ഗീയതയോടും സന്ധിയില്ല. ഇത് മറ്റുള്ളവര്‍ക്ക് കഴിയുമോ, എല്‍ഡിഎഫിനല്ലാതെ മറ്റാര്‍ക്ക് കഴിയുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
കേരളത്തിന് അര്‍ഹതപ്പെട്ട നികുതി വിഹിതവും സഹായങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുകയാണ്. കേരളം രക്ഷപ്പെടരുത് എന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്നും, ജനസംഖ്യാനുപാതികമായ വിഹിതം പോലും നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.




