മലപ്പുറം : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത് തീവ്രവാദികളുടെ വോട്ട് നേടിയിട്ടാണോയെന്നും മലപ്പുറം തീവ്രവാദികളുടെ നാടാണെന്ന നിലപാടിൽ സിപിഎം ഉറച്ച് നിൽക്കുന്നുണ്ടോയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . മലപ്പുറത്തെ തീവ്രവാദികളുടെ നാടായി സിപിഐഎം ചിത്രീകരിച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സിപിഐഎം നേതാവ് എ വിജയരാഘവനും മലപ്പുറത്തെ അപമാനിച്ചു. ബിജെപി ‘ഏതോ’ ഒരു സ്ഥാനാർഥിയെ മത്സരിപ്പിച്ചുവെന്നും സിപിഐഎമ്മുമായി ഒത്തുകളിയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.മലപ്പുറം ജില്ലക്കെതിരെ പരാമർശവുമായി നേരെത്തെ മുഖ്യമന്ത്രി ദി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തെ വിമർശിച്ച് പി വി അൻവറും രംഗത്തെത്തിയിരുന്നു. ബിജെപിയുമായി ഉണ്ടാക്കിയ കരാറിൻ്റെ ഭാഗമായിരുന്നു ഹിന്ദുപത്രത്തിലെ മുഖ്യമന്ത്രിയുടെ അഭിമുഖമെന്നായിരുന്നു അൻവറിൻ്റെ ആരോപണം.






