സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കുട്ടികളെ പഠിപ്പിക്കേണ്ടത് സഹാനുഭൂതി: പൃഥ്വിരാജ്

കൊച്ചി: തൃപ്പൂണിത്തുറയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിർ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടൻ പൃഥ്വിരാജ്. “വീടുകളിലും, വിദ്യാലയങ്ങളിലും, അധ്യാപകരും, മാതാപിതാക്കളും കുട്ടികളെ പേടിപ്പിക്കേണ്ട ആദ്യ പാഠം സഹാനുഭൂതിയാണ് “ എന്നാണ് പൃഥ്വിരാജ് സാമൂഹ്യ മാധ്യമത്തിൽ കുറിച്ചത്.

ജനുവരി 15-നാണ് മിഹിർ എന്ന 15 കാരൻ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ 26 നിലയിൽ നിന്ന് നിന്ന് ചാടി ആത്മഹത്യ ചെയ്തത്. കുട്ടി മരണപ്പെട്ട് ദിവസങ്ങൾക്ക് ശേഷം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മിഹിറിന്റെ കൂട്ടുകാർ അമ്മയ്ക്ക് അയച്ചു നൽകിയ ചാറ്റുകളിലാണ് കുട്ടി അനുഭവിച്ച ക്രൂരമായ റാഗിംഗിനെ പറ്റിയുള്ള വിവരങ്ങൾ പുറത്തു വരുന്നത്. വാഷ് റൂമിലെത്തിച്ച് ക്രൂരമായി മർദിക്കുകയും, ക്ലോസറ്റിൽ മുഖം മുക്കി വച്ച് ഫ്ലഷ് അടിക്കുകയും, നിറത്തിന്റെ പേരിൽ പരിഹസിക്കുകയും ചെയ്തു എന്ന് മിഹിറിന്റെ മാതാവ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ നിരവധിപേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്.

Advertisement

പത്തനാപുരത്ത് ടിപ്പർ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

കൊല്ലം: ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. സിനിമാപറമ്പ് ഇടക്കാട് സ്വദേശി ജെസ്സി സണ്ണി (55) ആണ് മരിച്ചത്. പത്തനാപുരം-അടൂർ റൂട്ടിൽ ശാലേംപുരത്താണ് അപകടം നടന്നത്. പത്തനാപുരത്തുള്ള ബന്ധുവീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ജെസ്സി.

Read More »

സതീശന് ചെന്നിതലയുടെ ചെക്ക് : മതമേലദ്ധ്യക്ഷന്മാരെ സന്ദര്‍ശിച്ച്‌ ചെന്നിത്തല

കോട്ടയം : കേരള രാഷ്ട്രീയത്തിലെ ഗ്രൂപ്പ് പോരുകളുടെ ചരിത്രം തിരുത്തിക്കുറിക്കുന്ന പുതിയൊരു പടയൊരുക്കത്തിനാണ് കോൺഗ്രസ് സാക്ഷ്യം വഹിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ കേരളത്തിന്റെ തെരുവുകളിൽ ജനമനസ്സുകൾ കീഴടക്കാൻ ശ്രമിക്കുമ്പോൾ,

Read More »

തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് 200 മിനിറ്റ്; പുതിയ ഡിസൈൻ

പൊന്നാനി: കേരള ഹൈസ്പീഡ് റെയിൽവേ ലൈനിന്റെ പുതിയ ഡിസൈനും കൂടുതൽ വിശദാംശങ്ങളും വെളിപ്പെടുത്തി മെട്രോമാൻ ഇ ശ്രീധരൻ. പത്തനംതിട്ടയേയും കൂടി ഉൾപ്പെടുത്തിയ പുതിയ ഡിസൈനിന് ചെലവും സമയവും കുറവ് മതി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക്

Read More »

വൈറ്റിലയിലെ യുവതിയുടെ മരണം കൊലപാതകം : പ്രതിയുമായി തെളിവെടുപ്പ് നടത്തി

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം പനച്ചിക്കാട് സ്വദേശിനി സുധ ബേബിയെ (46) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകമാണെന്ന് പോലീസ്. കേസിലെ പ്രതി വൈറ്റില പൊന്നുരുന്നി സ്വദേശി കെ.വി. ഷാജിയെ (63)

Read More »

രണ്ടര വയസ്സുകാരിയുടെ മരണം; ചികിത്സാപിഴിവില്ലെന്ന് മമ്മൽ ആശുപത്രി

തിരുവനന്തപുരം: കാട്ടാക്കട മമ്മൽ ആശുപത്രിക്കെതിരായ ചികിത്സ പിഴവ് പരാതിയിൽ പ്രതികരണവുമായി ആശുപത്രി അധികൃതർ. കുട്ടിയുടെ മരണത്തിൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജീവൻ രക്ഷിക്കാനാവശ്യമായ എല്ലാ ചികിത്സയും അടിയന്തരമായി നൽകി.

Read More »

പ്രചാരണങ്ങൾക്ക് മറുപടിയുമായി പുളിക്കക്കണ്ടം കുടുംബം

കോട്ടയം: ബിജെപിയിലേക്ക് പോകുമെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം തള്ളി പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര കൗണ്‍സിലർമാർ. കുപ്രചരണത്തിന് പിന്നിൽ കേരള കോണ്‍ഗ്രസ് നേതാക്കളാണെന്ന് പാലാ മുൻസിപ്പൽ ചെയർപേഴ്സൻ ദിയ പുളിക്കക്കണ്ടം പറഞ്ഞു. പാലായിൽ യുഡിഎഫ്

Read More »
Advertisement