സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

യു.എസില്‍നിന്ന് ബോയിങ് വിമാനങ്ങള്‍ വാങ്ങുന്നത് നിര്‍ത്താന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി ചൈന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെയ്ജിങ്: അമേരിക്കന്‍ വിമാനക്കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ രാജ്യത്തെ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി ചൈന. അമേരിക്കയില്‍നിന്ന് ബോയിങ് വിമാനങ്ങളോ വിമാനങ്ങളുമായി ബന്ധപ്പെട്ട സാമഗ്രികളോ വാങ്ങുന്നത് നിര്‍ത്തിവെക്കാന്‍ വിമാനക്കമ്പനികളോട് നിര്‍ദ്ദേശം നല്‍കി.

തീരുവ ഉയര്‍ത്താനുള്ള യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തോടെ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരബന്ധം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ചൈനയുടെ നടപടി. ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവ 145 ശതമാനമാക്കി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉയര്‍ത്തിയിരുന്നു. പിന്നാലെ യു.എസ്. ഉത്പന്നങ്ങള്‍ക്കുമേല്‍ ചൈന തിരിച്ച് 125 ശതമാനം പകരച്ചുങ്കം ചുമത്തുകയും ചെയ്തിരുന്നു.

ഉയര്‍ന്ന തീരുവ കാരണമുള്ള വര്‍ധിച്ച ചെലവുകള്‍ നികത്താന്‍ ബോയിങ് വിമാനങ്ങള്‍ വാടകയ്ക്കെടുത്ത ചൈനീസ് എയര്‍ലൈന്‍ കമ്പനികളെ സാമ്പത്തികമായി സഹായിക്കാനും ചൈനയ്ക്ക് പദ്ധതിയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ താരിഫുകള്‍ പ്രകാരം യുഎസ് നിര്‍മിത വിമാനങ്ങളുടെയും പാര്‍ട്ട്സുകളുടെയും വില ഇരട്ടിയോളം വര്‍ധിക്കും. ഇത് ചൈനീസ് വിമാനക്കമ്പനികള്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാക്കുമെന്നുള്ളതിനാലാണ് നടപടി.

അമേരിക്കയുടെ ഉയര്‍ന്ന തീരുവ ബോയിങ് വിമാനക്കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാണ്. ബോയിങ്ങിന്റെ ഏറ്റവും വലിയ വിപണിയാണ് ചൈന. ബോയിങ് വിമാനങ്ങളുടെ ഏകദേശം 25 ശതമാനത്തോളം ചൈനയാണ് ഉപയോഗിക്കുന്നതെന്നാണ് കണക്ക്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.