തൃശ്ശൂർ: ചൊവ്വന്നൂർ പഞ്ചായത്ത് കമ്മിറ്റി ഭരണസമിതി തിരഞ്ഞെടുപ്പിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട നാലാം വാർഡ് അംഗം ഷഹീദ് കെ എംയ്ക്ക് അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും അർപ്പിച്ചു. ജനങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ലഭിച്ച ഈ ഉത്തരവാദിത്തം ജനക്ഷേമം മുൻനിർത്തിയും നീതിയും സുതാര്യതയും കാത്തുസൂക്ഷിച്ചും നിർവഹിക്കാൻ കഴിയട്ടെയെന്ന് നേതാക്കൾ ആശംസിച്ചു.
പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനും സാധാരണ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ജനങ്ങളോട് ചേർന്നുനിന്ന് കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെക്കാൻ ഷഹീദിന് സാധിക്കട്ടെയെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. സാമൂഹിക നീതിയും വികസനവും ലക്ഷ്യമാക്കി മുന്നേറുന്ന പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും ഐക്യദാർഢ്യവും ഉണ്ടാകുമെന്നും അറിയിച്ചു.






