തൃശ്ശൂർ: ചാലക്കുടി നന്മയുടെയും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശം കൈമാറി ചാലക്കുടി സേക്രട്ട് ഹാർട്ട് കോൺവെന്റ് ഗേൾസ് സ്കൂളിൽ, ശാരീരിക വെല്ലുവിളി നേരിടുന്ന ശാന്തി ഭവനിലെ കുട്ടികളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു. വിദ്യാർത്ഥികൾ സമാഹരിച്ച പണം ഉപയോഗിച്ച് കുട്ടികൾക്ക് ക്രിസ്മസ് സമ്മാനങ്ങളും പുതുവസ്ത്രങ്ങളും സമ്മാനിച്ചു. പിടിഎ പ്രസിഡന്റ് ലിജോ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനാധ്യാപിക സിസ്റ്റർ ജോസ്‌ലിൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
അധ്യാപക പ്രതിനിധി ജിസാ മോൾ ടീച്ചർ, സ്കൂൾ ലീഡർ എലേന. കെ. ഷിബു എന്നിവരുംആശംസകൾ അർപ്പിച്ച് സംസാരിച്ചു.വെള്ള വസ്ത്രങ്ങൾ അണിഞ്ഞ മാലാഖമാരും ക്രിസ്മസ് പാപ്പമാരും അണിനിരന്ന ആഘോഷത്തിൽ കരോൾ ഗാനങ്ങളും നൃത്ത പരിപാടികളും ആഘോഷത്തെ വർണ്ണാഭമാക്കി.






