ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ ജീവനൊടുക്കി. ടെർമിനല്‍ മൂന്നിലെ ശുചിമുറിയില്‍ സർവീസ് പിസ്റ്റള്‍ ഉപയോഗിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെ തുടർന്ന് ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ഉദ്യോഗസ്ഥയുടെ വ്യക്തിഗത വിവരങ്ങള്‍ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. ഡല്‍ഹി പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.






