കോട്ടയം: സി.ഐ.ടി.യു പാലാ ഏരിയ കൺവൻഷൻ ഡിസംബർ 27 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സംഘടനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും വരാനിരിക്കുന്ന സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതിന്റെയും ഭാഗമായാണ് കൺവൻഷൻ വിളിച്ചുചേർത്തിരിക്കുന്നത്. സി.ഐ.ടി.യു കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ. കെ. അനിൽകുമാർ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ലാലിച്ചൻ ജോർജ്, കെ.എൻ വേണുഗോപാൽ, സജേഷ് ശശി, ഷാർളി മാത്യു തുടങ്ങിയ പ്രമുഖ നേതാക്കൾ സംസാരിക്കും. ഏരിയയിലെ വിവിധ മേഖലകളിൽ നിന്നുള്ള തൊഴിലാളി പ്രതിനിധികൾ കൺവൻഷനിൽ പങ്കെടുക്കും.






