Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡൽഹി വിമാനത്താവളത്തിൽനിന്ന് സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തു; അഭിജിത് ദീപ്‌കെയെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ഡൽഹി വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലെടുത്ത സിജെപി നേതാവ് അഭിജിത് ദീപ്‌കെയെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. ദീപ്‌കെയ്ക്ക് പുറമെ സിജെപി സഹ കൺവീനർമാരായ അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേതാക്കളില്ലെങ്കിലും പ്രതിഷേധം തുടരുമെന്നും സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും സിജെപി വ്യക്തമാക്കി.

താനുൾപ്പെടെയുള്ള നേതാക്കളെ വിമാനത്താവളത്തിലെത്തി അറസ്റ്റ് ചെയ്ത ഡൽഹി പൊലീസിന്റെ നടപടി അടിയന്തരാവസ്ഥക്കാലത്തുപോലും കാണാത്തതാണെന്ന് അഭിജിത് ദീപ്‌കെ പ്രതികരിച്ചു. ഭരണകൂടം അമിതാധികാരം ഉപയോഗിച്ച് ഭരണഘടനാപരമായ മുന്നേറ്റത്തെ തടയാൻ ശ്രമിക്കുകയാണെന്ന് സിജെപി സഹ കൺവീനർ സൗരവ് ദാസും ആരോപിച്ചു. മുംബൈയിൽനിന്ന് ഡൽഹിയിലെത്തിയ സിജെപി നേതാക്കളെ വിമാനത്തിനുള്ളിൽ കയറിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

അഭിജിത് ദീപ്‌കെ സഞ്ചരിച്ച വിമാനം ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയെങ്കിലും യാത്രക്കാരെ പുറത്തിറങ്ങാൻ അനുവദിച്ചില്ല. പിന്നാലെ വിമാനത്തിനുള്ളിലേക്ക് പൊലീസ് പ്രവേശിച്ചതോടെ നാടകീയ രംഗങ്ങൾ അരങ്ങേറി. വിമാനത്തിനുള്ളിൽ പൊലീസ് എത്തിയ ദൃശ്യങ്ങൾ ദീപ്‌കെ തത്സമയ വിഡിയോയിലൂടെ പുറത്തുവിട്ടു. ഇതോടെ വിഡിയോ നിർത്താൻ പൊലീസ് ആവശ്യപ്പെട്ടു. പിന്നാലെയാണ് ദീപ്‌കെയെയും മറ്റ് നേതാക്കളെയും കസ്റ്റഡിയിലെടുത്തത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix