കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം. ജയില്‍ ചാടിയ തടവുകാര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിടെ ഏകദേശം 15,000 തടവുകാര്‍ ജയിലുകളില്‍ നിന്ന് രക്ഷപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഈ സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റതായും വാര്‍ത്തകളുണ്ട്.
സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ രാജ്യത്തെ മൂന്ന് ജില്ലകളില്‍ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്. കാഠ്മണ്ഡു, ലളിത്പൂര്‍, ഭക്തപൂര്‍ എന്നീ നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യുവില്‍ രാവിലെ 6 മണി മുതല്‍ ഇളവ് വരുത്തിയിട്ടുണ്ട്.
ഈ സമയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. നിലവില്‍, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ സൈന്യം കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.






