പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയുടെ വടക്കന്‍ പ്രദേശങ്ങളിലുണ്ടായ അതിശക്തമായ മഴയില്‍ 111 മരണം. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലുണ്ടായ അതിതീവ്രമഴയില്‍ വടക്കന്‍ നൈജീരിയയിലെ കാര്‍ഷക ഗ്രാമങ്ങൾ പലതും ഒറ്റപ്പെട്ട് പോയി. പ്രദേശത്തെ നൂറുകണക്കിന് വീടുകള്‍ വെള്ളത്തിനടിയിലാണ്.
കഠിനമായ വേനലിനിടെ പെയ്ത് തീവ്ര മഴ ആഘാതം വര്‍ദ്ധിപ്പിച്ചു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. അതിശക്തമായ മഴ പ്രവചിക്കാന്‍ നൈജീരിയൻ ഹൈഡ്രോളജി സേവന ഏജൻസിക്ക് കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് മരണസംഖ്യയും നാശനഷ്ടവും ഉയരാന്‍ കാരണമായി.
നൈജീരയയിലെ വ്യാപാരികൾക്ക് കാര്‍ഷികോത്പന്നങ്ങൾ വില്ക്കുന്ന മാര്‍ക്കറ്റിലാണ് വലിയ നാശനഷ്ടം നേരിട്ടത്. അവരുടെ കാർഷികോത്പന്നങ്ങൾ കനത്ത മഴയില്‍ ഒഴുകിപ്പോയി. വെള്ളപ്പൊക്കത്തില്‍ മുങ്ങിയ വീടുകളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.






