സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഡൽഹിയിൽ വായു മലിനീകരണം കുറയ്ക്കാൻ ക്ലൗഡ് സീഡിങ് നടപ്പാക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി: വായു മലിനീകരണം കുറയ്ക്കുന്നതിനായി ഡൽഹിയിൽ ഉടൻ ക്ലൗഡ് സീഡിംഗ് ആരംഭിക്കും. ഈ മാസം 29 നാണ് പദ്ധതി നടപ്പാക്കാനിരിക്കുന്നത് എന്ന് ഡൽഹി പരിസ്ഥിതി മന്ത്രി മഞ്ജിതർ സിംഗ് സിർസ അറിയിച്ചു. ഒക്ടോബർ 28 മുതൽ 30 വരെ ഡൽഹിയിൽ മേഘസാന്നിധ്യം ഉണ്ടാകുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചതിനാലാണ് നടപടികൾ ആരംഭിക്കാൻ തീരുമാനിച്ചത്.

ക്ലൗഡ് സീഡിങ്ങിന്റെ ആദ്യ പരീക്ഷണം വിജയകരമായി പൂർത്തിയായതായി മന്ത്രി അറിയിച്ചു. ഐഐടി കാൻപൂരിൽ നിന്ന് ഡൽഹി വരെയായിരുന്നു പരീക്ഷണം. വിമാനത്തിന്റെ പ്രകടനം, ഉപകരണങ്ങളുടെ പ്രവർത്തനം, സുരക്ഷാ മാനദണ്ഡങ്ങൾ തുടങ്ങിയവ വിലയിരുത്തിയതായും സിർസ പറഞ്ഞു.

ദീപാവലി കഴിഞ്ഞതിന് പിന്നാലെ ഡൽഹിയിലെ വായു ഗുണനിലവാരം നേരിയതോതിൽ മെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രാത്രിയിലെ കണക്കുകൾ പ്രകാരം, വായു ഗുണനിലവാര സൂചിക 350-ന് മുകളിലായത് ഒരു പ്രദേശത്ത് മാത്രമാണ്. ശരാശരി മലിനീകരണ തോതിലും ഇടിവ് രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.