ഉത്തരകാശിയില്‍ രക്ഷാപ്രവര്‍ത്തനം ആറാം ദിവസത്തിലേക്ക്. 9 സൈനികര്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. 600ഓളം പേരെ രക്ഷപ്പെടുത്തിയതായി ഉത്തരാഖണ്ഡിലെ ബി ജെ പി സര്‍ക്കാര്‍ പറയുന്നു.പ്രതികൂല കാലാവസ്ഥയും റോഡുകള്‍ പൂര്‍ണമായും തകര്‍ന്നതും ഉത്തരാഖണ്ഡിലെ രക്ഷാദൗത്യം ദുഷ്‌ക്കരമാക്കുകയാണ്. കാണാതായവരുടെ കണക്കുകള്‍ ശേഖരിക്കാന്‍ കഴിയാത്തതും രക്ഷാദൗത്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്.