തിരുവനന്തപുരം: കേരളത്തിൽ എവിടെയും യാത്രക്കാർക്കും പൊതുജനങ്ങൾക്കും വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ ‘ക്ലൂ ആപ്പ്’ വരുന്നു. തദ്ദേശസ്വയം ഭരണ വകുപ്പിന്റേയും ശുചിത്വമിഷന്റേയും നേതൃത്വത്തിലാണ് ‘ക്ലൂ’ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരം മന്ത്രി എം.ബി.രാജേഷ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
കേരള ലൂ ( Kerala Loo) എന്നതിന്റെ ചുരുക്കെഴുത്തായാണ് ആപ്പിന് ക്ലൂ എന്ന പേര് നൽകിയിരിക്കുന്നത്. സ്വകാര്യമേഖലയിൽ ഉൾപ്പെടെ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹോട്ടലുകൾ, റെസ്റ്ററന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ശുചിമുറികളെക്കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ കേരളത്തിൽ എവിടെയും വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ ക്ലൂ ആപ്പിലൂടെ സാധിക്കും.




