Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവർ ഉപയോഗിച്ച സംഭവം; മന്ത്രി കെ.എം. ഷാജിക്കെതിരെ പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഔദ്യോഗിക ആവശ്യത്തിനായി സ്വകാര്യ വ്യക്തിയുടെ പേരിലുള്ള റേഞ്ച് റോവർ വാഹനം ഉപയോഗിച്ച മന്ത്രി കെ.എം. ഷാജിക്കെതിരെ പരാതി. സർക്കാർ ഓഫീസുകളിലും മോട്ടോർ വാഹന കമ്മീഷണർക്കുമാണ് പരാതി നൽകിയത്. ഹൈക്കോടതി അഭിഭാഷകൻ അതുൽ ടോമാണ് പരാതി നൽകിയത്.

സർക്കാർ പദവി ദുരുപയോഗം ചെയ്തെന്നും മോട്ടോർ വാഹന ചട്ടങ്ങൾ ലംഘിച്ചെന്നുമാണ് പരാതിയിലെ ആരോപണം. ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവർ ഉപയോഗിച്ചത് നേരത്തെ വിവാദമായിരുന്നു. തുടർന്ന് മന്ത്രി വാഹനം ഉടമയ്ക്ക് തിരിച്ചുനൽകി.

കണ്ണൂർ തില്ലങ്കേരി സ്വദേശിയായ യാക്കൂബിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. ആഡംബര കാറിൽ മന്ത്രി യാത്ര ചെയ്തതിനെതിരെ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് വാഹനം ഉടമയ്ക്ക് തിരികെ നൽകിയത്.

അതേസമയം, മന്ത്രി ആയതിന് ശേഷമല്ല താൻ ഈ വാഹനം ഉപയോഗിച്ച് തുടങ്ങിയതെന്ന് കെ.എം. ഷാജി പ്രതികരിച്ചു. എംഎൽഎ പോലുമല്ലാതിരുന്ന കഴിഞ്ഞ അഞ്ച് വർഷവും വാഹനം ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയായ ശേഷം വാഹനം ഉപയോഗിച്ചത് കൃത്യമായ അനുമതി വാങ്ങിയ ശേഷമാണെന്നും കാർ നൽകിയതിന്റെ പേരിൽ യാതൊരു അനധികൃത സഹായവും ചെയ്തിട്ടില്ലെന്നും ഷാജി വ്യക്തമാക്കി. ഇക്കാര്യമാണ് പൊതുസമൂഹം പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix