കോഴിക്കോട്: ട്രാവല്‍സ് ഉടമയെ തട്ടിക്കൊണ്ടു പോയതായി പരാതി. പൊലീസെന്ന വ്യാജേന വന്ന സംഘമാണ് തട്ടിക്കൊണ്ട് പോയതെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ കസബ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കോഴിക്കോട് എംഎം അലി റോഡിലെ കെ.പി. ട്രാവല്‍സ് ഉടമ ബിജുവിനെ തട്ടിക്കൊണ്ടുപോയത്. ട്രാവല്‍ഓഫീസിലെത്തി ബിജുവിനെ പൊലീസെന്ന വ്യാജേന എത്തിയ സംഘം ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയെന്നാണ് പരാതി.
സാമ്പത്തിക ഇടപാടാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. കെഎല്‍ 10 എആര്‍ 0468 എന്ന നമ്പര്‍പ്ലേറ്റുളള കാറിലാണ് ബിജുവിനെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്.






