തൃശ്ശൂർ : കുന്നംകുളത്ത് ആന വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 63 ലക്ഷം രൂപ തട്ടിയെന്നാണ് പുതിയ പരാതി. ആര്‍ത്താറ്റ് സ്വദേശിയായ പ്രമോദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം പൊലീസ് സൈലേഷ് , അബ്ദുൽ ഹമീദ് ഖാൻ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
പ്രമോദ് മാനേജിംഗ് ഡയറക്ടറായി പ്രവർത്തിക്കുന്ന സംഘദേശം കുറിയുടെ അക്കൗണ്ടിൽ നിന്നാണ് പണം കൈമാറിയത്. 2024 മാർച്ച് മുതൽ 2025 ഫെബ്രുവരി വരെ പല ഘട്ടങ്ങളിലായാണ് 63 ലക്ഷം രൂപ നൽകിയതെന്നും പരാതിയിൽ പറയുന്നു.
വാഗ്ദാനം ചെയ്ത ആന കൈമാറാതെ വീണ്ടും പണം ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ പ്രമോദ് കുന്നംകുളം പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി സ്വീകരിച്ച പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






