സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഹൃദ്രോഗിയായ ഓട്ടോറിക്ഷ ഡ്രൈവർക്ക് ക്രൂരമർദ്ദനമേറ്റതായി പരാതി; സംഭവം തിരുവനന്തപുരത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഹൃദ്രോഗിയായ ഓട്ടോറിക്ഷ ഡ്രൈവർക്ക് ക്രൂരമർദ്ദനമേറ്റതായി പരാതി. വർക്കല കുരയ്ക്കണ്ണി തൃക്കേട്ടയിൽ സുനിൽകുമാറിനാണ്(55) മർദ്ദനമേറ്റത്. സുനിൽകുമാറിന്റെ വാഹനത്തിൽ സവാരി പോയതിന് 100 രൂപ കൂടിപ്പോയെന്ന് പറഞ്ഞാണ് മർദിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ് അവശതയിലായ സുനിൽകുമാർ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് വർക്കല പോലീസിൽ പരാതിയും നൽകി. ഇക്കഴിഞ്ഞ 19ന് ഉച്ചയ്ക്ക് 2:30 ആയിരുന്നു സംഭവം നടന്നത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വർക്കല പാപനാശത്തെ ഓട്ടോസ്റ്റാന്റിൽ സവാരി കാത്ത് കിടക്കുകയായിരുന്ന സുനിൽകുമാറിനെ യാതൊരു പ്രകോപനവും കൂടാതെ കാറിൽ വന്നിറങ്ങിയ ആൾ മർദ്ദിക്കുകയായിരുന്നു. ഇതിന് മുമ്പ് സവാരി പോയതിന് 100 രൂപ കൂ‌ടുതൽ വാങ്ങിയെന്ന് പറഞ്ഞായിരുന്നു മർദനമെന്ന് പരാതിയിൽ പറയുന്നു. സുനിൽ കുമാർ ഹൃദ്രോ​ഗിയാണ്. മർദനത്തിൽ പരിക്കേറ്റ സുനിൽകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.