ചാലക്കുടി: പരിയാരം പഞ്ചായത്തില്‍ കോണ്‍ഗ്രസില്‍ സീറ്റിനെ ചൊല്ലി തര്‍ക്കം മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഇവരുടെ ഭര്‍ത്താവും പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചു. മുന്‍ പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ഷൈജി ബോസും,ഭര്‍ത്താവ് കാഞ്ഞിരപ്പിള്ളി ഇയ്യനം വീട്ടില്‍ ഐ.ആര്‍.ബോസുമാണ് പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ രാജിവെച്ചത്.
ബോസ് മണ്ഡലം സെക്രട്ടറി സ്ഥാനവും,ഷൈജി ബോസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി സ്ഥാനവുമാണ് രാജിവെച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ തനിക്കെതിരെ റിബലായ മത്സരിച്ചവര്‍ക്ക് ഇത്തവണ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാക്കുകയും തന്നെ പോലെ പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുന്നവരെ പാര്‍ട്ടി അവഗണിക്കുകയാണെന്നു ഷൈജി ബോസ് പറഞ്ഞു.
പരിയാരം പഞ്ചായത്തില്‍ കോണ്‍ഗ്രസില്‍ റിബല്‍ ശല്യം രൂക്ഷമായ പഞ്ചായത്താണിത്. ഇത്തവണയും സീറ്റ് ലഭിക്കാത്ത പലരും പല വാര്‍ഡുകളില്‍ റിബലായി മത്സര രംഗത്തുണ്ട്. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിന്റെ ഭാഗം കൂടിയാണ് സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പ്രധാന കാരണം.










