Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അംബേദ്കർ വിരുദ്ധ പരാമർശം: ഇന്ന് അമിത് ഷായുടെ കോലം കത്തിച്ച് കോൺഗ്രസ് പ്രതിഷേധിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഭരണഘടനാ ശിൽപി ബി.ആർ. അംബേദ്കറെ അധിക്ഷേപിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുടെ നടപടിക്കെതിരെ ഇന്ന് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം ലിജു അറിയിച്ചു.ഡിസിസികളുടെ നേതൃത്വത്തിൽ വൈകുന്നേരം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും അമിത് ഷായുടെ കോലം കത്തിക്കും. ‘അംബേദ്കർ, അംബേദ്കർ, അംബേദ്കർ…എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുന്നു.ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്ര തവണ പറഞ്ഞിരുന്നെങ്കില്‍ അവർക്ക് സ്വർഗത്തില്‍ ഇടം ലഭിക്കുമായിരുന്നു’ എന്ന അമിത് ഷായുടെ പ്രസ്താവനയിലൂടെ ബിജെപിയുടെ ദളിത് വിരുദ്ധത പ്രകടമായി.ഡോ. അംബേദ്കറുടെ സംഭാവനകൾ പൂർണമായും മായ്ച്ചുകളഞ്ഞ് ചരിത്രം വളച്ചൊടിക്കാനാണ് അമിത് ഷായും ബിജെപിയും ശ്രമിക്കുന്നതെന്നും എം. ലിജു പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer