കോഴിക്കോട് : നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിൽ കോൺഗ്രസ് പ്രവർത്തകനും കുടുംബാംഗങ്ങളും കോൺഗ്രസിൽനിന്ന് രാജിവെച്ച് സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. കോൺഗ്രസ് പ്രവർത്തകനായ മേച്ചങ്ങോട്ട് ഷാജിയും കുടുംബവുമാണ് സിപിഐ എമ്മിലേക്ക് പ്രവേശിച്ചത്.
സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ മുകുന്ദൻ ഷാജിക്കും കുടുംബാംഗങ്ങൾക്കും പാർട്ടി പതാക നൽകി സ്വീകരിച്ചു.മേച്ചങ്ങോട്ട് ഷാജിയെ കൂടാതെ കാർത്യായനി, ബീന, കൃഷ്ണപ്രിയ, ധ്വനി കൃഷ്ണ എന്നിവരാണ് സി പിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്.ചടങ്ങിൽ ശശി കോലാത്ത്, ബി കെ ജിജീഷ് മോൻ, എൻ ഷിബീഷ്, കെ അനിൽകുമാർ, ടി സി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.




