കോഴിക്കോട് : യാതൊരു മാനദണ്ഡവും അതിരുകളുമില്ലാതെ വാര്‍ഡുകള്‍ വെട്ടിമുറിച്ചത്കൊണ്ട് എല്ലാം വാരിക്കളയാം എന്ന് ധരിക്കേണ്ടന്നും വാര്‍ഡുകള്‍ മുറിച്ചാലും ജനങ്ങളുടെ മനസും ഹൃദയവും മുറിക്കാന്‍ പറ്റില്ലെന്ന് ഓര്‍ക്കണമെന്നും മുന്‍ എംഎല്‍എ പാറക്കല്‍ അബദുള്ള പറഞ്ഞു.കുന്നുമ്മല്‍ പഞ്ചായത്ത് 15-ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി എലിയാറആനന്ദന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇടത്തില്‍ ദാമോദരന്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ വി.എം.ചന്ദ്രന്‍, സി.വി അഷറഫ്, ജമാല്‍ മൊകേരി, പി.പി.അശോകന്‍, വി.പി.മൊയ്തു, ടി.വി.രാഹുല്‍, അനൂപ് കാരപ്പറ്റ, എം.അബ്ദുള്ള, കെ.കെ.അബ്ദുള്‍ അസീസ്, എം. മൊയ്തു. ടി.അബ്ദുള്‍മജീദ്, എടത്തില്‍ പ്രസന്ന,ബീന എലിയാറ, ഒ.കുമാരന്‍, സ്ഥാനാര്‍ഥികളായ എലിയാറ ആനന്ദന്‍, വനജ ഒതയോത്ത്, രമ്യ ജുബേഷ് എന്നിവര്‍ പ്രസംഗിച്ചു.




