ചിറയിന്‍കീഴ്: നിയമസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി തിരുവനന്തപുരം ജില്ലയിലെ കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുകയാണ്. ചിറയിന്‍കീഴ് മണ്ഡലത്തില്‍ രമ്യാ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നു. കഠിനംകുളത്ത് രമ്യാ ഹരിദാസിന്റെയും സണ്ണി ജോസഫിന്റെയും കോലം പ്രവര്‍ത്തകര്‍ കത്തിച്ചു.
‘കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി വേണ്ട” മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ല എന്നിങ്ങനെയാണ് പോസ്റ്ററില്‍ പറയുന്നത്. മണ്ഡലത്തിലുടനീളം രമ്യക്കെതിരെ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജില്ലയില്‍ നിന്നുള്ള ദളിത് വിഭാഗം നേതാക്കളെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ ദിവസം ജില്ലയിലെ കോണ്‍ഗ്രസിലെ ദളിത് വിഭാഗം നേതാക്കളും ഇതേ ആവശ്യവുമായി നേതൃത്വത്തിന് മുന്നിലെത്തിയിരുന്നു






