സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കോൺഗ്രസ്‌ ജനകീയ വിചാരണ യാത്രയ്ക് സമാപനം; നഗര ഭരണത്തിനെതിരെ യുഡിഎഫ് കുറ്റപത്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം : കെപിസിസി ജനറൽ സെക്രട്ടറിയും മുൻ എം എൽ എയുമായ കെ. എസ്. ശബരിനാഥ് ആണ് യുഡിഎഫ് മേയർ സ്ഥാനാർഥി എന്ന് പ്രഖ്യാപിച്ച് കോര്പറേഷൻ സമതിക്കെതിരെ കോൺഗ്രസിന്റെ ജനകീയ വിചാരണ യാത്രക്ക് സമാപനം. കെ. മുരളീധരൻ നയിച്ച ജാതയുടെ സമാപനം കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യ്തു. രാഷ്ട്രീയ മാറ്റത്തിന് കേരളം തയാറെടുക്കുകയാണെന്നു രമേശ്‌ പറഞ്ഞു.

അഴിമതി സർവത്രികമാക്കി നഗരത്തെ നരകമായി മാറ്റിയ ഇടതു ഭരണം അവസാനിപ്പിക്കാൻ ജനങ്ങൾ തീരുമാനം എടുത്തു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി ചേർന്നാണ് സിപിഎം കോർപറേഷൻ ഭരിക്കുന്നതെന്നും കെ. മുരളീധരൻ പറഞ്ഞു. കർണാടകയിൽ എൻ ഡി എ മുന്നണിയിൽ ഉള്ള ജനതാദൾ (എസ് ) കേരളത്തിൽ ഇടതു മുന്നണിയാണ്. രണ്ടു പേരും ചേർന്നാണ് ഭരണം എന്നതിനു വേറെ തെളിവ് വേണോ എന്ന് മുരളീധരൻ ചോദിച്ചു.

ശബരിമല അയ്യപ്പൻറെ സ്വർണം കട്ട ദേവസംബോർഡ്‌ മുൻ പ്രസിഡന്റ്‌ വസുവിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകാൻ കടകമ്പള്ളി സുരേന്ദ്രൻ മാത്രമേ കഴിയു. വാസുവിനെ ന്യായീകരിച്ചതോടെ കടകമ്പള്ളി സുരേന്ദ്രൻ സ്വയരക്ഷ മാത്രമാണ് ലക്ഷ്യമിട്ടത്. വാസു സത്യം തുറന്നു പറഞ്ഞാൽ ആദ്യം കുടുങ്ങുന്നത് കടകമ്പള്ളിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരതിന് ലഭിച്ച രണ്ടാം മെഡിക്കൽ കോളേജിന് അടച്ചു പൂട്ടിച്ച സിപിഎം പിണറായി വിജയനും ജനങ്ങളോട് പരസ്യമായി മാപ്പു പറയണമെന്ന് അദ്ദേഹം പറഞ്ഞു. ആ മെഡിക്കൽ കോളേജ് ഉണ്ടായിരുന്നെങ്കിൽ നിലവിലെ മെഡിക്കൽ കോളേജിലെ രോഗികളുടെ ദുരിതതിന് മാറ്റം ഉണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു. നഗര ഭരണത്തിനെതിരെ യുഡിഎഫ് തയാറാക്കിയ കുറ്റപത്രം പ്രകാശനം ചെയ്യ്തു. ഡിസിസി പ്രസിഡന്റ്‌ എൻ.ശക്തൻ അധ്യക്ഷത വഹിച്ചു. എം. വിൻസെന്റ് എം എൽ എ, കെപിസിസി വർക്കിംഗ്‌ പ്രസിഡന്റ്‌ പിസി വിഷ്ണുനാഥ് ജാഥ വൈസ് ക്യാപ്റ്റൻ കെ.എസ്. ശബരിനാഥൻ, വി എസ്ശിവകുമാർ,ടി ശരത്ചന്ദ്ര പ്രസാദ്,പി. പദ്മകുമാർ എന്നിവർ പ്രസംഗിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement