കോട്ടയം : കൂടപ്പുലം ഗവ. എൽ.പി. സ്കൂളിൽ 1.58 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എ. നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ലിസമ്മ മത്തച്ചൻ പുതിയിടത്തുചാലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി ഓൺലൈനിലൂടെ സന്ദേശം നൽകി.
കുട്ടികൾക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, പഞ്ചായത്തംഗങ്ങളായ സുശീലകുമാരി മനോജ്, ജോഷി ജോസഫ്, ഹെഡ്മിസ്ട്രസ് കെ. എം. സിജിമോൾ, കെ.എൻ. റെജി കുമാർ, കെ.എം. രാജേഷ്, വാസുദേവൻ നായർ, പിടിഎ പ്രസിഡൻ്റ് പി.എം. മധു എന്നിവർ ചടങ്ങിൽ സംസാരിച്ചു. സ്കൂളിൻ്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനുള്ള ഈ പുതിയ സംരംഭം പ്രദേശവാസികൾക്ക് വലിയ പ്രതീക്ഷ നൽകുന്നു.






