കോഴിക്കോട്: തദ്ദേശ തെരെഞ്ഞുടുപ്പിൽ കൊടുവള്ളി നഗരസഭയിലേക്ക് വിവാദ വ്യവസായി കാരാട്ട് ഫൈസല്‍ എ.ല്‍ഡി.എഫ് സ്ഥാനാര്‍ഥിയാകും. നാഷണല്‍ ലീഗ് പ്രതിനിധിയായാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിത്വം. മുന്‍പ് കാരാട്ട് ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചിരുന്നു. കൊടുവള്ളി നഗരസഭയുടെ 24-ാം വാര്‍ഡിലാണ് കാരാട്ട് ഫൈസല്‍ മത്സരിക്കുന്നത്.
2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കാരാട്ട് ഫൈസല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകാന്‍ തയ്യാറെടുത്തിരുന്നുവെങ്കിലും സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വം ഇടപെട്ട് ഇയാളെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് മാറ്റുകയായിരുന്നു. പിന്നീട് ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ഫൈസലിനെതിരെ എല്‍ഡിഎഫ് ഒപി റഷീദ് എന്ന നാഷണല്‍ ലീഗ് പ്രതിനിധിയെ നിര്‍ത്തുകയുമായിരുന്നു. എന്നാല്‍ ഈ പ്രതിനിധി ഒരുവോട്ട് പോലും നേടാന്‍ കഴിയാതെ ദയനീയമായി പരാജയപ്പെടുകയായിരുന്നു. പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ആ വാര്‍ഡ് ഉള്‍പ്പെടുന്ന സിപിഎം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു.
മുൻപ് കാരാട്ട് ഫൈസലിനെതിരെ മത്സരിച്ച ഒ.പി റഷീദ് ഇത്തവണയും മത്സര രംഗത്തുണ്ട്. കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ കാരാട്ട് ഫൈസൽ പ്രതിയായിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണസംഘം മണിക്കൂറുകളോളം ഫൈസലിനെ ചോദ്യം ചെയ്തത് ഉൾപ്പെടെ പരിഗണിച്ചായിരുന്നു അന്ന് എൽഡിഎഫ് സ്ഥാനാർത്ഥിത്വത്തിൽ നിന്നും നീക്കിയിരുന്നത്. നിലവിൽ ഇപ്പോൾ ഫൈസലിന്റെ പേരിൽ കേസുകൾ ഒന്നുമില്ല. അതുകൊണ്ടുതന്നെ വരുന്ന തിരഞ്ഞെടുപ്പിൽ 24 ഡിവിഷനിൽ നിന്ന് കൊടുവള്ളി നഗരസഭയിലേക്ക് ജനവിധി മ തേടാൻ ഒരുങ്ങുകയാണ് കാരാട്ട് ഫൈസൽ.



