കോഴിക്കോട്: രാജ്യത്ത് രൂക്ഷമായ പാചക വാതക പ്രതിസന്ധി ശ്മശാനങ്ങളേയും ബാധിച്ചു. കോഴിക്കോട് സ്മൃതിപഥം ശ്മശാനത്തില്‍ ഇന്നേക്കുള്ള ഗ്യാസ് മാത്രമാണ് സ്റ്റോക്കുള്ളത്. കൂടുതല്‍ ഗ്യാസ് സിലിണ്ടറുകള്‍ അനുവദിക്കാന്‍ പെട്രോളിയം കമ്പനിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഗ്യാസ് ഏജന്‍സികള്‍ പുതിയ സിലിണ്ടറുകള്‍ക്കായുള്ള ഓര്‍ഡര്‍ സ്വീകരിക്കുന്നില്ല. വരുന്ന മുറയ്ക്ക് നല്‍കാമെന്നാണ് ഗാര്‍ഹിക ഉപഭോക്താക്കളെ അറിയിക്കുന്നത്. പാചകവാതക വിതരണം സുഗമമാക്കാന്‍ ഏജന്‍സികള്‍ സഹകരിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കൊച്ചിയില്‍ ഇന്നത്തേക്ക് കൂടി പ്രവര്‍ത്തിക്കാനുള്ള ഗ്യാസ് മാത്രമേ ബാക്കിയുള്ളൂ.






