റിയാദ്: സൗദിയിൽ പാചക വാതക വില വർധിപ്പിച്ചു. ഒരു ലിറ്റര്‍ വാതകത്തിൻ്റെ വില 1.04 റിയാലില്‍നിന്ന് 1.09 റിയാലായാണ് കൂട്ടിയത്. ദ്രവീകൃത പെട്രോളിയം വാതകത്തിൻ്റെ വില 4.8 ശതമാനം എന്ന തോതിലാണ് സൗദി അരാംകൊ ഉയര്‍ത്തിയത്. ചൊവ്വാഴ്ച മുതൽ പുതിയ വില പ്രാബല്യത്തിലായി.
ഇന്ത്യയില്‍ വാണിജ്യ പാചക വാതക സിലിണ്ടര്‍ വില 1671 രൂപയാണ്. 19 കിലോയുടെ വാണിജ്യ എല്‍പിജി സിലിണ്ടറിന് 58.50 രൂപ കുറച്ചു. കഴിഞ്ഞ നാലു മാസത്തിനിടെ 140 രൂപയാണ് വാണിജ്യ സിലിണ്ടറിന് കുറഞ്ഞത്.






