ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ്-19 വ്യാപിക്കുന്നു. നിലവിൽ രാജ്യത്ത് കോവിടെ കേസുകൾ 6000 കടന്ന് 6,500-ലേക്ക് അടുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. അതേസമയം ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്ത്യയിലുടനീളം ആകെ 6,491 സജീവ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, ആകെ ഇവിടെ കേസുകളുടെ എണ്ണം 1,957 ആയി. മാധ്യമ ഏജൻസിയായ പിടിഐ റിപ്പോർട്ട് പ്രകാരം,INSACOG ഡാറ്റ സൂചിപ്പിക്കുന്നത് ആകെ 163 സാമ്പിളുകളിൽ XFG വേരിയന്റിന് പോസിറ്റീവ് ആണെന്നാണ്.
മഹാരാഷ്ട്രയിൽ 89 കേസുകളും, തമിഴ്‌നാട്ടിൽ 16 കേസുകളും, കേരളത്തിൽ 15 കേസുകളും, ഗുജറാത്തിൽ 11 കേസുകളും കണ്ടെത്തി.ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ആറ് കേസുകൾ വീതം റിപ്പോർട്ട് ചെയ്തു. അതേസമയം കോവിഡ് വർദ്ധനവിൽ ഒന്നാമതായി നിൽക്കുന്ന സംസ്ഥാനം കേരളമാണ്. ശേഷം, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, ഡൽഹി, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്‌നാട്, ഹരിയാന എന്നിവടങ്ങളിലാണ് ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് .
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേന്ദ്ര മന്ത്രാലയം മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, 2025 ജനുവരി 1 മുതൽ ആകെ 65 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.






