തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പറവൂരില്‍ നേരിടാന്‍ കയ്പമംഗലം സിറ്റിങ് എംഎല്‍എ ഇ.ടി.ടൈസണ്‍ രംഗത്തിറങ്ങും. തൃശൂരില്‍ പി.ബാലചന്ദ്രന് എംഎല്‍എക്കു പകരം കവി ആലങ്കോട് ലീലാകൃഷ്ണനാണ് രംഗത്തിറങ്ങുന്നത്. നെടുമങ്ങാണ് മന്ത്രി ജിആര്‍ അനില്‍ മത്സരിക്കും. സിപിഐയുടെ നാല് മന്ത്രിമാരും ഇത്തവണ ഇറങ്ങുന്നുണ്ട്.
സിപിഐ സ്ഥാനാര്‍ത്ഥികള്‍
നെടുമങ്ങാട് – ജി ആര് അനില്‍
ചിറയിന്‍കീഴ് – മനോജ് ബി ഇടമന
ചാത്തന്നൂര്‍ – ആര് രാജേന്ദ്രന്
ചടയമംഗലം – ജെ ചിഞ്ചുറാണി
പുനലൂര്‍ – അജയപ്രസാദ്
കരുനാഗപ്പളളി – എം എസ് താര,
അടൂര്‍ – പ്രിജി കണ്ണന്,
ഹരിപ്പാട് – ടി ടി ജിസ്മോന്
ചേര്‍ത്തല – പി പ്രസാദ്
വൈക്കം – പി പ്രദീപ്
പീരുമേട് – സലിം കുമാര്‍
നോര്‍ത്ത് പറവൂര്‍ – ഇ ടി ടൈസന് മാസ്റ്റര്‍
മൂവാറ്റുപുഴ – എന്‍ അരുണ്‍
കൊടുങ്ങല്ലൂര്‍ – വി ആര് സുനില്‍കുമാര്‍
കയ്പമംഗലം – കെ കെ വത്സരാജ്
ഒല്ലൂര്‍ – കെ രാജന്
തൃശൂര്‍ – ആലങ്കോട് ലീലാകൃഷ്ണന്
നാട്ടിക – ഗീതാ ഗോപി
പട്ടാമ്പി – മുഹമ്മദ് മുഹ്സീന്
മണ്ണാര്‍ക്കാട് – മന്‍സില്‍ അബൂബക്കര്‍
തിരൂരങ്ങാടി – അജിത് കൊളാടി
ഏറനാട് – ഷഫീര്‍ കിഴിശേരി
മഞ്ചേരി – അനു മുസ്തഫ
നാദാപുരം – പി വസന്തം
കാഞ്ഞങ്ങാട് – ഗോവിന്ദന് പളളിക്കാപ്പില്‍






