സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സർക്കാരിനെയും സിപിഎമ്മിനെയും വിമർശിച്ച് സിപിഐ സമ്മേളനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം സിപിഐ ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിനും സിപിഎമ്മിനും എതിരെ രൂക്ഷ വിമര്‍ശനം. സർക്കാരിന്റെ ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെടുന്നു എന്നും ഇടതു സർക്കാരിനെപോലെ അല്ല തീരുമാനങ്ങൾ എന്നും ഗവർണർ വിഷയത്തിൽ ഇരട്ടത്താപ്പാണെന്നും സമ്മേളനത്തിൽ വിമർശനം ഉണ്ടായി. ഗവര്‍ണര്‍ വിഷയത്തില്‍ തന്നെയാണ് പ്രധാന വിമര്‍ശനം. ഗവര്‍ണര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സിപിഎമ്മിന് ഒട്ടും ആത്മാർത്ഥതയില്ലെന്നും നിലപാടുകളില്‍ ഉറച്ചുനിൽകുന്നില്ലെന്നും സിപിഎമ്മിന്റെ വകുപ്പുകളില്‍ അനധികൃത നിയമനങ്ങളാണ് നടക്കുന്നതെന്നും വിമർശനം ഉയർന്നു.

എല്ലാ മേഖലകളിലും സിപിഐയെ താഴ്ത്തിക്കെട്ടാനാണ് സിപിഎമ്മിന്റെ ശ്രമം. വലിയ പാര്‍ട്ടി എന്ന രീതിയിലാണ് സിപിഎമ്മിന്റെ പ്രവര്‍ത്തനം. സിപിഐ വകുപ്പുകളോടും അവഗണന കാണിക്കുന്നു. സിവില്‍ സപ്ലൈസ് വകുപ്പിനെ അവഗണിക്കുന്നു. ആവശ്യത്തിനു ഫണ്ട് നല്‍കുന്നില്ല അതേസമയം, സിപിഐഎം ഭരിക്കുന്ന കണ്‍സ്യൂമര്‍ഫെഡിന് യഥേഷ്ടം സഹായം നല്‍കുന്നുവെന്നും വിമര്‍ശനമുണ്ട്. ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തി സര്‍ക്കാര്‍ തിരുത്തലിന് തയാറാകണമെന്നാണ് സിപിഐ വ്യക്തമാക്കുന്നത്. ഇടത് മുന്നണി ജനങ്ങളുടെ വികാരം ഉള്‍ക്കൊണ്ട് മുന്നോട്ട് നീങ്ങണമെന്നും രാഷ്ട്രീയ റിപ്പോർട്ട് ആവശ്യപ്പെടുന്നു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.