പത്തനംതിട്ട: റാന്നിയിൽ വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ യുവാവിനെതിരെ റാന്നി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സിപിഎം മുൻ ഏരിയ കമ്മിറ്റിയംഗമായ അലൻ മാത്യു (27)ക്കെതിരെയാണ് നടപടി. ഒളിവിലുള്ള പ്രതിയെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
2024 ജൂണിന് ശേഷം വിവാഹവാഗ്ദാനം നൽകി 32 വയസ്സുള്ള യുവതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹം കഴിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.
ഡിവൈഎഫ്ഐ റാന്നി ഏരിയ മുൻ പ്രസിഡന്റ് കൂടിയായ അലൻ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പഴവങ്ങാടി ഗ്രാമപ്പഞ്ചായത്ത് വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. പരാതി ഉയർന്നതിനെ തുടർന്ന് രണ്ടുമാസം മുമ്പ് തന്നെ അലനെ ഏരിയ കമ്മിറ്റിയംഗം ഉൾപ്പെടെയുള്ള എല്ലാ ചുമതലകളിൽ നിന്ന് ഒഴിവാക്കി പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം നേതൃത്വം അറിയിച്ചു.






