തൃശൂര്‍: ചാവക്കാടും ദേശീയപാത 66ല്‍ വിള്ളല്‍. മണത്തലയില്‍ നിര്‍മാണത്തിലിരിക്കുന്ന മേല്‍പ്പാലത്തിന് മുകളിലാണ് വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. വിണ്ടുക്കീറിയതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അധികൃതര്‍ അത് ടാറിട്ട് മൂടി. അമ്പത് മീറ്ററിലധികം നീളത്തില്‍ വിള്ളലുള്ളതായാണ് വിവരം.അതേസമയം, മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് താഴ്ന്നത് പഠിക്കാന്‍ ഇന്ന് എന്‍എച്ച്എഐ വിദഗ്ധസംഘമെത്തും.
മൂന്നംഗസംഘമാണ് പഠനം നടത്തുന്നത്. സംഘം നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും തുടര്‍ നടപടി.നിര്‍മാണത്തില്‍ അശാസ്ത്രീയത ഒന്നുമില്ലെന്നാണ് എന്‍എച്ച്എഐയുടെ പ്രാഥമിക നിഗമനം. മഴയെ തുടര്‍ന്ന് വയല്‍ വികസിച്ചതാണ് അപകടത്തിന് കാരണമായതെന്ന് എന്‍എച്ച്എഐ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പറഞ്ഞു.






