റിയാദ്: സൗദി പ്രൊ ലീഗ് ഫുട്ബോളിൽ 100 ഗോളുകൾ തികച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞദിവസം അൽ ഷബാബിനെ 4–2നു തോൽപിച്ച മത്സരത്തിൽ അൽ നസ്‌റിനായി സ്കോർ ചെയ്താണു നാൽപത്തൊന്നുകാരനായ താരം 100 തികച്ചത്. കളി തീരാൻ 15 മിനിറ്റുള്ളപ്പോൾ സാദിയോ മാനെയുടെ ക്രോസിൽനിന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ. റോണോയുടെ 971–ാം കരിയർ ഗോളാണിത്. ഈ സീസണിൽ അൽ നസ്‌റിനായി 26–ാം ഗോളും. ഇംഗ്ലിഷ് ക്ലബ് ചെൽസിയിൽനിന്ന് ജൂലൈയിൽ അൽ നസ്‌റിലെത്തിയ പോർച്ചുഗൽ താരം ജോവ ഫെലിക്സാണ് മറ്റു 3 ഗോളുകളും നേടിയത്.




