Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കമ്മിൻസിന് പരിക്ക്; അഭിഷേകല്ല, ഇഷാൻ കിഷൻ നായകൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹൈദരാബാദ്: ഐപിഎൽ 2026 സീസണിലെ ആദ്യഘട്ട മത്സരങ്ങളിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഇന്ത്യൻ താരം ഇഷാൻ കിഷൻ നയിക്കും. പരിക്കിനെത്തുടർന്ന് നിലവിലെ നായകൻ പാറ്റ് കമ്മിൻസ് കളിക്കാത്തതിനാലാണ് ഇഷാന് ടീമിന്റെ താൽക്കാലിക ചുമതല നൽകിയത്. അഭിഷേക് ശർമ്മയാണ് വൈസ് ക്യാപ്റ്റൻ.

ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ മെഡിക്കൽ സംഘം കമ്മിൻസിന് കളിക്കാൻ ഇതുവരെ അനുമതി നൽകിയിട്ടില്ല. ബംഗളൂരുവിനെതിരായ ഉദ്ഘാടന മത്സരം ഉൾപ്പെടെയുള്ള ടീമിന്റെ ആദ്യ മൂന്ന് മത്സരങ്ങളിൽ കമ്മിൻസ് കളിക്കില്ലെന്നാണ് റിപ്പോർട്ട്. നേരത്തെ പരിക്കിനെത്തുടർന്ന് താരത്തിന് ട്വന്റി20 ലോകകപ്പും നഷ്ടമായിരുന്നു.

ട്വന്റി20 ലോകകപ്പിൽ മൂന്ന് അർദ്ധ സെഞ്ച്വറികൾ ഉൾപ്പെടെ 317 റൺസാണ് ഇഷാൻ നേടിയത്. സയിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർ​ഖണ്ഡിനെ കിരീടത്തിലേക്ക് നയിച്ച അനുഭവമുണ്ട് കിഷന്.

Advertisement
WhiteswanTV Footer