രാജസ്ഥാൻ: ജയ്പൂരിൽ ജോലിക്കും സ്വത്തിനും വേണ്ടി അമ്മയെ കൊലപ്പെടുത്തിയെന്ന കേസിൽ 23 വയസ്സുകാരിയായ മകളെ പൊലീസ് അറസ്റ്റ് ചെയ്തു. സർക്കാർ സർവീസിലിരിക്കെ പിതാവ് മരിച്ചതിനെ തുടർന്ന് ആശ്രിത നിയമനത്തിലൂടെ അമ്മയ്ക്ക് ജോലി ലഭിച്ചിരുന്നു. ഈ ജോലിയും സ്വത്തും സ്വന്തമാക്കാനാണ് മകൾ ബന്ധുക്കളുടെ സഹായത്തോടെ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ.
അമ്മാവൻ നൽകിയ പരാതിയെ തുടർന്നാണ് കേസിൽ അന്വേഷണം ശക്തമായത്. അന്വേഷണത്തിനൊടുവിൽ മകളുടെയും ബന്ധുക്കളുടെയും പങ്ക് പൊലീസ് കണ്ടെത്തുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.


