തിരുവനന്തപുരം: കാട്ടാക്കട പൂഴനാട്ടിൽ നവജാത ശിശുവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുഞ്ഞിന്റെ അമ്മയായ ഷംനക്കെതിരെ കൊലക്കുറ്റം ചുമത്തും.
ഞായറാഴ്ച വീട്ടിൽ പ്രസവിച്ച കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ശ്വാസം മുട്ടിയാണ് മരണമെന്ന് തെളിഞ്ഞിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അമ്മ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. ഇവർക്കു ഒന്നര വയസ്സുള്ള മറ്റൊരു കുട്ടിയുണ്ട്. മറ്റൊരു കുഞ്ഞിനെ കൂടി നോക്കാൻ കഴിയില്ലെന്ന ബുദ്ധിമുട്ടാണ് സംഭവം നടത്താൻ കാരണമായതെന്നുമാണ് മൊഴി.




