തിരുവനന്തപുരം: യുനെസ്കോയുടെ മാനണ്ഡങ്ങളില്‍ മിക്കവയും പാലിക്കാതെ തിടുക്കത്തില്‍ കേരളത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷതര കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി വ്യാഴാഴ്ച മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത് ഇലക്ഷന് ഗിമ്മിക്ക് ആണ്.കെ.ഫോണ്‍ മുഖേനയുടെ സാര്‍വത്രിക ഇന്റര്‍നെറ്റ് കണക്ടീവിറ്റി ഒരു മിഥ്യയാണ്. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയുടെ വില്പനയില് കേരളം മുന്നിലാണെങ്കിലും ഉപയോഗക്ഷമതയില്‍ പിന്നിലാണ്.
സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായമില്ലാതെ സ്വയമോ പൊതു സമൂഹത്തില്‍ നിന്നോ ആണ് മഹാ ഭൂരിപക്ഷം കേരളീയരും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാനുള്ള കഴിവ് സ്വായത്തമാക്കിയത്. സര്‍ക്കാര്‍ വകുപ്പുകളിലെ വിവിധ സേവനങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതില്‍ ഇപ്പോഴും അനാസ്ഥയും കാലവിളംബവും തുടരുന്നു. ഇ-ഗവേണന്‍സ് നടപ്പാക്കിയ സര്‍ക്കാര്‍ വകുപ്പുകളിലും ഫയല്‍ സമ്പ്രദായം നിലനില്ക്കുന്നു.
ഡിജി പദ്ധതി പ്രകാരം ഡിജിറ്റല്‍ സാക്ഷരതയില്ലാത്ത 21,88, 398 പേരെ സര്‍വേയിലൂടെ കണ്ടെത്തി ഇവരില്‍ 21,87,996 പേര്‍ക്ക് (99.98%) പരിശീലനം നല്‍കിയതായ സര്‍ക്കാര്‍ അവകാശവാദം പൊള്ളയാണ്.തദ്ദേശ സംയംഭരണ വകുപ്പ് കുടുംബശ്രീ മുഖേന നിയമിച്ച വോളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം മിക്കയിടത്തും വേണ്ടത്ര വിജയപ്രദമായില്ല.
സ്കൂളുകളില്‍ ഡിജിറ്റല്‍ വിദ്യാദ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാണെങ്കിലും പലയിടത്തും വിദ്യാര്‍ത്ഥികള്‍ക്ക് കാര്യക്ഷമമായ പരിശീലനം ലഭിച്ചിട്ടില്ല. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും അഞ്ചു വര്‍ഷം മുമ്പ് വിതരണം ചെയ്ത കാലഹരണപ്പെട്ട കമ്പ്യൂട്ടര്‍, സ്ക്രീന്‍, മറ്റു ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കാതെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിട്ടുള്ള നിരവധി സ്കൂളുകളുണ്ട്.






